മുകേഷിനെതിരായ ലൈംഗികാരോപണം; നിലപാട് വ്യക്തമാക്കി രേവതി രംഗത്ത്

മുകേഷിനെതിരായ ലൈംഗികാരോപണം; നിലപാട് വ്യക്തമാക്കി രേവതി രംഗത്ത്

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (15:04 IST)
കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം ചൂട് പിടിച്ചു നില്‍ക്കവെ നിലപാട് വ്യക്തമാക്കി നടിയും സംവിധായികയുമായ രേവതി.

സിനിമാ രംഗത്തുള്ള പുരുഷന്മാര്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമാണിത്. പെണ്ണുങ്ങള്‍ നോ പറയുന്നതിന്റെ അര്‍ഥം നോ എന്നു തന്നെയാണ്. അതിനു മറ്റ് അര്‍ഥങ്ങള്‍ ഒന്നുമില്ല. നിലവിലെ സംഭവ വികാസങ്ങളിലൂടെ അത് മനസിലാക്കാനുള്ള സമയമായെന്ന് തിരിച്ചറിയണമെന്നും രേവതി ഓര്‍മിപ്പിച്ചു.

ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു രേവതി.

19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്യുമായിരുന്നു. പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.

പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതിയുടെ ആരോപണങ്ങള്‍ മുകേഷ് തള്ളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി

ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നത്; സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 1400 രൂപ, ഇനിയും കുറയുമോ

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

അടുത്ത ലേഖനം
Show comments