Webdunia - Bharat's app for daily news and videos

Install App

‘റിച്ചി’ വിവാദം പുതിയ തലത്തിലേക്ക്; രൂപേഷ് കേസിനൊരുങ്ങുന്നു

‘റിച്ചി’ വിവാദം പുതിയ തലത്തിലേക്ക്; രൂപേഷ് കേസിനൊരുങ്ങുന്നു

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2017 (13:30 IST)
നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ ചിത്രത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിന് പിന്നാലെ പുതിയ നീക്കവുമായി രൂപേഷ് രംഗത്ത്.

റിച്ചിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്റെ ഇമേജ് മോശമാക്കാന്‍ നീക്കം നടത്തിയെന്ന് വ്യക്തമാക്കി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് രൂപേഷ് പീതാംബരന്റെ തീരുമാനം. ചിത്രം പരാജയപ്പെട്ടതിന് കാരണം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണെന്ന തരത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയ സാഹചര്യത്തിലാ‍ണ് അദ്ദേഹം ഇത്തരമൊരു നീക്കത്തിലേക്ക് തിരിഞ്ഞത്.

റിച്ചിയുടെ നിർമാതാക്കളായ ആനന്ദ് കുമാറും വിനോദ് ഷൊർണൂരുമാണ് ഫോർ യെസ് കമ്പനിയുടെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ രൂപേഷ് പീതാംബരനെതിരേ പരാതി നൽകിയത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.

രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ചെയ്ത ‘ഉളിദവരു കണ്ടതെ’ എന്ന കന്നട ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു റിച്ചി. എന്നാൽ ഒരു മാസ്റ്റർപീസ് ചിത്രത്തെ വെറും പീസാക്കി കളഞ്ഞു എന്നാണ് റിച്ചിക്കെതിരെ രൂപേഷ് ഉയർത്തിയ ആരോപണം. തുടര്‍ന്ന് രൂപേഷിനെതിരെ നിവിന്‍ ഫാന്‍‌സിന്റെ പ്രതിഷേധവും ശക്തമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments