Webdunia - Bharat's app for daily news and videos

Install App

സംഭവദിവസം രാത്രി 12.30ന് റിമി ദിലീപിനെ വിളിച്ചു, 11മണിവരെ കാവ്യ ഫോണില്‍ കാത്തിരുന്നു - ആ രാത്രിയില്‍ നടന്നത്...

സംഭവദിവസം രാത്രി 12.30ന് റിമി ദിലീപിനെ വിളിച്ചു, 11മണിവരെ കാവ്യ ഫോണില്‍ കാത്തിരുന്നു - ആ രാത്രിയില്‍ നടന്നത്...

Webdunia
വ്യാഴം, 27 ജൂലൈ 2017 (20:21 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയില്‍ ഗായികയും ടെലിവിഷൻ അവതാരകയും നടിയുമായ റിമി ടോമി കേസില്‍ അറസ്‌റ്റിലായ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടു. ദിലീപിനേയും കാവ്യയേയും രണ്ടു വട്ടമാണ് റിമി ഫോണില്‍ വിളിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.

നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണിൽ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു.  

ചോദ്യം ചെയ്യലിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു ചില കാര്യങ്ങൾ തിരക്കിയെന്നു റിമി ഇന്നു വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ആണ് ഫോണില്‍ വിളിച്ച് സംസാരിച്ചത്. സംഭവ ദിവസം രാത്രി റിമി തന്നെയാണോ ദിലീപിനെയേയും കാവ്യയേയും വിളിച്ചതെന്ന് വ്യക്തമാകുന്നതിനായുള്ള ശബ്ദ പരിശോധനയാണ് സിഐ നടപ്പാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് റിമിയിലേക്കുമെത്തുന്നത്.

റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന് നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ, ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ റിമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം വിദേശത്തുനിന്ന് കടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ്. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ദിലീപും റിമിയും രക്ഷപ്പെട്ടത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി; വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സുരക്ഷാ ഭീഷണി: ജമ്മു കശ്മീരില്‍ 48 ഓളം റിസോര്‍ട്ടുകളും വിനോദ കേന്ദ്രങ്ങളും അടച്ചു

പഹല്‍ഗാമിലെ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ; ലഷ്‌കറില്‍ ചേര്‍ന്നത് ഇന്ത്യയെ ആക്രമിക്കാന്‍

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

അടുത്ത ലേഖനം
Show comments