Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ട പണയ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ
വ്യാഴം, 14 മാര്‍ച്ച് 2024 (17:22 IST)
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് മുക്കുടിയിൽ ചന്തവിള ഷംനാദ് മൻസിലിൽ ഷംനാദ് (23) ആണ് അറസ്റ്റിലായത്. കരമന പൊലീസാണ് പ്രതിയെ ഇപ്പോൾ അറസ്റ്റ് ചെയ്തത്.
 
കരമനയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇയാൾ മുക്കുപണ്ടം പണയം വച്ച് അരലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയത് ഒരു വര്ഷം മുമ്പാണ്. തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ സ്വർണ്ണം പൂശിയ പത്ത് ഗ്രാമിലേറെ വരുന്ന വള പണയം വച്ചാണ് ഇയാൾ പണം തട്ടിയത്.
 
സമാനമായ രീതിയിൽ വട്ടപ്പാറയിൽ ഒരു സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഇയാൾ ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
 
വട്ടപ്പാറയിൽ മുക്കുപണ്ടം പണയം വച്ച് പോലീസ് പിടിയിലായപ്പോൾ ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് കണ്ടാണ് കരമനയിലെ സ്ഥാപന ജീവനക്കാർ തങ്ങളുടെ സ്ഥാപനത്തിൽ പണയം വച്ച ഉരുപ്പടി വിശദമായി പരിശോധിച്ചതും മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍

രോഗികളുമായി പോയ ആംബുലന്‍സുകള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു; രണ്ടു രോഗികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments