Webdunia - Bharat's app for daily news and videos

Install App

ശബരിമല; നട ഇന്നടയ്ക്കും, ഏഴു മണിക്ക് ശേഷം ആരേയും സന്നിധാനത്തേക്ക് കയറ്റിവിടില്ല- യുവതികളെത്താൻ സാധ്യത, കനത്ത സുരക്ഷ

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (09:35 IST)
തുലാമാസ പൂജകൾ കഴിയുന്നതോടെ ശബരിമല നട ഇന്നടയ്ക്കും. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ നട തുറന്നപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് ശബരിമലയിലും പമ്പയിലും കണ്ടത്.
 
ശക്തമായ പോലീസ് സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെ ദർശനം സാധ്യമായില്ല. നട ഇന്നടയ്ക്കുമെന്നതിനാൽ സ്ത്രീകൾ ഇന്നുമെത്താൻ സാധ്യതയുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 
 
ഇന്ന് രാത്രി 10 മണിക്ക് നട അടയ്ക്കാനാണ് തീരുമാനം. 7 മണിക്ക് ശേഷം സന്നിധാനത്തേക്ക് ആരെയും കയറ്റി വിടില്ല. നട അടയ്ക്കുമെങ്കിലും ബിജെപിയും സഹസംഘടനകളും സമരം  തുടരാനാണ് തീരുമാനം. 23 മുതൽ 30 വരെ പഞ്ചായത്തു തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments