Webdunia - Bharat's app for daily news and videos

Install App

ശബരിമലയുടെ പേര് മാറ്റി; ഇനിമുതല്‍ ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന് അറിയപ്പെടും

ശബരിമല ഇനിമുതല്‍ ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (10:07 IST)
ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് മാറ്റി. ഇനിമുതല്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നായിരിക്കും ശബരിമല അറിയപ്പെടുക. ദേവസ്വം ബോര്‍ഡ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. പേരു മാറ്റത്തിന് കാരണമെന്തെന്ന് വ്യക്തമാക്കുന്ന ഒരു ഐതിഹ്യവും ഉത്തരവില്‍ പറയുന്നുണ്ട്.
 
നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന കാര്യങ്ങളാണ് ഐതിഹ്യത്തില്‍ പറയുന്നത്. തന്റെ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അയ്യപ്പസ്വാമി ശബരിമലയില്‍ ചെന്ന് ധര്‍മ്മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധര്‍മ്മശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറുകയായിരുന്നെന്നും ഇതില്‍ വ്യക്തമാക്കുന്നു.
 
വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ച സംഭവത്തിനു ശേഷം നടന്ന പുന:പ്രതിഷ്‌ഠയില്‍ അയ്യപ്പസ്വാമിയെയാണ് പ്രതിഷ്‌ഠിച്ചത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തെ ഏകസ്ഥാനമാണ് ശബരിമലയെന്നും കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നത് അതുകൊണ്ടാണെന്നും ഉത്തരവില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലാണ് ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അടുത്ത ലേഖനം
Show comments