നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു: നിറപുത്തരി പൂജ വ്യാഴാഴ്ച പുലർച്ചെ

എ കെ ജെ അയ്യര്‍
വ്യാഴം, 4 ഓഗസ്റ്റ് 2022 (09:53 IST)
ശബരിമല: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട  നിറപുത്തരി പൂജകൾക്കായി  ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഗണപതി, നാഗർ എന്നീ  ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, നടൻ ജയറാം ,ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ, വിജിലൻസ് എസ്.പി.സുബ്രഹ്മണ്യം, തിരുവാഭരണം കമ്മീഷണർ ബൈജു എന്നിവർ നട തുറന്ന സമയത്ത് ദർശനത്തിനായി എത്തിയിരുന്നു. മാളികപ്പുറം  മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു.

നട തുറന്നദിവസം പ്രത്യേക പൂജകൾ  ഒന്നും തന്നെ രണ്ടിടങ്ങളിലും  ഉണ്ടായിരുന്നില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടച്ചു.നിറപുത്തരി പൂജകൾക്കായി നാളെ പുലർച്ചെ 4 മണിക്ക് ക്ഷേത്ര നട തുറക്കും. 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി  ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.

നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നാളെ ഉണ്ടാകും. 4ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതൽ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ  നട അടയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments