ചെകുത്താനും കടലിനും നടുക്ക് സർക്കാർ

ചത്താലും പിന്നോട്ടില്ലെന്ന് തൃപ്തി, ഉത്തരവാദി സർക്കാർ ?

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (12:51 IST)
ശബരിമലയിൽ കയറുന്നതിനായി പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും ഭയന്ന് തിരിച്ച് പോകുന്ന പരിപാടിയില്ലെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ഒരാൾക്ക് മാത്രമായി പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് തൃപ്തി തന്റെ നിലപാട് വ്യക്തമാക്കിയത്. 
 
മറ്റു ഭക്തർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തി ദേശായിക്കും ലഭിക്കും എന്നാൽ തൃപ്തിക്ക് മാത്രമായി പ്രത്യേകം സുരക്ഷ നൽകാനാകില്ലെന്നാണ് കേരള പൊലീസ് അറിയിച്ചത്. സുരക്ഷ ലഭിച്ചില്ലെങ്കിലും ശബരിമലയിൽ കയറുമെന്നും സന്ദർശനത്തിനിടെ എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്നും തൃപ്തി അറിയിച്ചു.
 
ശബരിമലയിൽ പ്രവേശിക്കുന്നതിന് സുരക്ഷ നൽകണം എന്നാവശ്യപ്പെട്ട് തൃപ്തി ദേശായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരിന്നു. ആറ് വനിതകളോടൊപ്പമാണ് തൃപ്തി മല ചവിട്ടുക. 21, 22, 23 എന്നീ ദിവസങ്ങളിലേതിലെങ്കിലും തങ്ങൾ ശബരിമലയിൽ കയറും എന്നാണ് തൃപ്തി ദേശായി പ്രഖ്യാ‍പിച്ചിട്ടുള്ളത്. ഇപ്പോൾ ചെകുത്താനും കടലിനും നടുക്കാണ് സർക്കാർ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments