Webdunia - Bharat's app for daily news and videos

Install App

കുംഭമാസപൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഫെബ്രുവരി 2022 (19:34 IST)
കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എം.എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍  അഗ്‌നി പകരും.നട തുറക്കുന്ന 12 ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. 
 
അന്ന് രാത്രി 7.30 ന് തിരുനട അടയ്ക്കും. കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടര്‍ന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.13 ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും.13 മുതല്‍ 17 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ,കലശാഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.ഇത്തവണയും വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. 
 
പ്രതിദിനം 15000  ഭക്തര്‍ക്കാണ് ദര്‍ശനത്തിനായി അനുമതി നല്‍കുന്നത്. ദര്‍ശനത്തിനായുള്ള പാസ്സ് ലഭിച്ചവര്‍ കൊവിഡ് 19 ന്റെ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍  ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍ശനത്തിനായി എത്തിച്ചേരുമ്പോള്‍ കൈയ്യില്‍ കരുതേണ്ടതാണ്. 5 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 17 ന് രാത്രി 9 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.മീനമാസപൂജകള്‍ക്കും ഉത്രം തിരുല്‍സവത്തിനുമായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 8ന് തുറന്ന്  മാര്‍ച്ച് 19 ന് അടയ്ക്കും.മാര്‍ച്ച് 9 നാണ് കൊടിയേറ്റ്.മാര്‍ച്ച് 18 ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.19 ന് രാത്രി തിരുനട അടയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments