Webdunia - Bharat's app for daily news and videos

Install App

വ്രത ശുദ്ധിയുടെ നിറവില്‍ ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

Webdunia
ശനി, 27 ഡിസം‌ബര്‍ 2014 (11:48 IST)
41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കു പരിസമാപ്തി കുറിച്ച് ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ നടക്കും. ശബരിമല ശ്രീധര്‍മ്മ ശാസ്താവിന് തങ്ക അങ്കി ചാര്‍ത്തിയാണ് മന്‍ഡല പൂജ നടക്കുക. ഭക്ത സഹസ്രങ്ങളുടെ ശരണം വിളികളുടെ അകമ്പടിയോടെയാണ് ഇന്നലെ ഘേഷയാത്രയായി സന്ധ്യാ ദീപാരാധനക്ക് തൊട്ടുമുമ്പ് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തിച്ചത്. 
 
ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ഇന്ന് മണ്ഡല പൂജ നടക്കുക. രാവിലെ പത്ത് മണിയോടെയാകും മണ്ഡലപൂജയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കുക. കിഴക്കേ മണ്ഡപത്തില്‍ നിന്നും കളഭം നിറച്ച കലശങ്ങളുമായി തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവില്‍ വലംവയ്ക്കും. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിയും. ഇതിന് ശേഷം കലശം ഏറ്റുവാങ്ങി മേല്‍ശാന്തി കളഭാഭിഷേകം നടത്തും. 
 
കളഭാഭിഷേകത്തിന് ശേഷം 25 കലശം ആടുന്ന ചടങ്ങാണ്. തുടര്‍ന്ന് നിവേദ്യത്തിന് ശേഷം പ്രസന്ന പൂജയ്ക്കായി നട അടയ്ക്കുമ്പോള്‍ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മംഗളാരതി ഉഴിയുന്നതോടെ മണ്ഡല പൂജ പൂര്‍ത്തിയാകും. 27ന് രാത്രി ഹരിവരാസനം പാടി നടഅടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. 
 
മണ്ഡലപൂജയ്ക്കു ശേഷം രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചരയ്ക്കാണ് പിന്നെ നട തുറക്കുക. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments