Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധം ശക്തം; ശബരിമല ദർശനത്തിനെത്തിയ യുവതികളെ ബലം പ്രയോഗിച്ച് പൊലീസ് തിരിച്ചിറക്കി

Webdunia
ബുധന്‍, 16 ജനുവരി 2019 (08:17 IST)
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ശബരിമല ദർശനത്തിനെത്തിയ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയിൽ നിന്ന് പൊലീസ് വാഹനത്തിലാണ് യുവതികളെ നീക്കിയത്. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. നേരത്തേ ശബരിമല കയറാനെത്തി മടങ്ങിയ രേഷ്മ നിശാന്തും ഷാനില സജീഷ് എന്ന യുവതിയുമാണ് ശബരിമലയിൽ നിന്ന് തിരിച്ചിറങ്ങിയത്.
 
പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ശരണം വിളിച്ച് തടയുകയായിരുന്നു. അതേസമയം, ദർശനം നടത്താതെ മടങ്ങില്ലെന്ന് യുവതികൾ പൊലീസിനെ അറിയിച്ചിരുന്നു. ശേഷം പ്രതിഷേധം ശക്തമാകുകയായിരുന്നു. അതേസമയം, പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
 
പുലര്‍ച്ചെ നാലരയോടെയാണ് രണ്ട് യുവതികളടങ്ങുന്ന എട്ടംഗ സംഘം പമ്പ കടന്ന്  നടന്നു തുടങ്ങിയത്. നേരം പുലര്‍ന്നതോടെ പ്രതിഷേധക്കാര്‍ കൂടുതല്‍ സംഘടിക്കുകയായിരുന്നു. യുവതികള്‍ നിലപാട് മാറ്റാന്‍ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടർന്ന സാഹചര്യത്തിലാണ് ബലപ്രയോഗത്തിലൂടെ അവരെ നീക്കേണ്ടിവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments