Webdunia - Bharat's app for daily news and videos

Install App

വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന ആദ്യ ബിജെപിക്കാരൻ, രാജേഷ് പാതി മീശ എടുത്തു

ശബരിമലയിൽ ഭക്തനെ പോലീസ് ചവിട്ടിയെന്ന പേരിൽ ഫോട്ടോഷൂട്ട് നടത്തിയ രാജേഷ് വാക്കു പാലിച്ചു – സ്ത്രീകൾ ശബരിമലയിൽ കയറിയതിനെ തുടർന്ന് പാതി മീശ എടുത്തു

Webdunia
വ്യാഴം, 3 ജനുവരി 2019 (11:52 IST)
ശബരിമലയിൽ ഭക്തനെ പോലീസ് ചവിട്ടിയെന്ന പേരിൽ ഫോട്ടോഷൂട്ട് നടത്തി മാസങ്ങൾക്ക് മുൻപ് പ്രശ്നങ്ങൾ ഉണ്ടാക്കിയ രാജേഷ് വാക്കു പാലിച്ചു. സ്ത്രീകൾ ശബരിമലയിൽ കയറുറിയതിനെ തുടർന്ന് പാതി മീശ എടുത്തു. സ്ത്രീകൽ ശബരിമലയിൽ പ്രവേശിച്ചാൽ തന്റെ പകുതി മീശ എടുക്കും എന്ന് രാജേഷ് പ്രഖ്യാപിച്ചിരുന്നു. 
 
കനകദുർഗയും ബിന്ദുവും ഇന്നലെ ശബരിമല സന്ദർശിച്ചതോടെയാണ് രാജേഷ് തന്റെ പാതി മീശയെടുക്കാൻ നിർബന്ധിതനായത്. പകുതി മീശയുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ‘ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലും ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്,’ രാജേഷ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
 
എന്നാല്‍ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. നേരത്തേ ശബരിമലയിലെ പൊലീസ് നടപടികളെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതും ഇതേ രാജേഷ് കുറുപ്പാണ്. 
 
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. നാളെ അയ്യപ്പ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ഹർത്താലും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ മറ്റൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments