Webdunia - Bharat's app for daily news and videos

Install App

മരിച്ചു കിടക്കുന്ന സാജനെ സുരഭി സ്വപ്‌നം കണ്ടിരുന്നു! - സാജൻ പള്ളുരുത്തി പറയുന്നു

'മരണ വാർത്ത' കേട്ടപ്പോൾ സുരഭി വിളിച്ചു, 'അത് നിങ്ങളാകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു'; ഉള്ളിൽ തട്ടിയ വാക്കുകൾ ആയിരുന്നു അതെന്ന് സാജൻ പള്ളുരുത്തി

Webdunia
വെള്ളി, 7 ജൂലൈ 2017 (12:33 IST)
രണ്ടാഴ്ച മുൻപായിരുന്നു മിമിക്രി കലാകാരനും സിനിമ നടനുമായ സാജൻ പള്ളുരുത്തി മരണപ്പെട്ടുവെന്ന
വാർത്ത സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. മരിച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കി അന്ന് തന്നെ സാജൻ ഫേസ്ബുക്ക് ലൈവിൽ വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ, മരണവാർത്തയെ തുടർന്ന് തനിക്ക് പലരേയും മനസ്സിലായെന്ന് സാജൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
 
കോലഞ്ചേരിയില്‍ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു 'മരണ വാർത്ത' വരുമ്പോൾ താനെന്ന് സാജൻ പറയുന്നു. പലരുടെയും ഫോൺ വിളികൾ തന്നെ ഈറനണിയിച്ചതായി സാജൻ പറയുന്നു. അതിൽ ഒന്ന് ഇത്തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്മിയുടെ ആയിരുന്നു. 
 
'അത് നിങ്ങളാകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു'വെന്ന് സുരഭി സാജനോട് പറഞ്ഞു. നെഞ്ചിൽ തട്ടിയ വാക്കുകളായിരുന്നു അതെന്ന് സാജൻ വെളിപ്പെടുത്തുന്നു. ഒരു മാസം മുമ്പേ താൻ കണ്ട ഒരു സ്വപ്‌നത്തിന്റെ കാര്യം പറയുന്നതിനായി സുരഭി സാജനെ ഫോണിൽ വിളിച്ചിരുന്നു. 'മരിച്ചു കിടക്കുന്ന സാജനെയായിരുന്നു' സുരഭി സ്വപനം കണ്ടത്. ഈ സ്വപ്‌നം കാര്യമാക്കേണ്ട എന്ന് പറഞ്ഞു സുരഭിയെ ആശ്വസിപ്പിച്ചുവെന്നും സാജൻ അഭിമുഖത്തിൽ പറയുന്നു.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

അടുത്ത ലേഖനം
Show comments