'പലതും പറയാനുണ്ട്,' സനു മോഹന്റെ ഭാര്യ; സംശയങ്ങള്‍ ഏറെ

Webdunia
തിങ്കള്‍, 19 ഏപ്രില്‍ 2021 (16:36 IST)
മകള്‍ വൈഗയുടെ മരണത്തിനു ശേഷം ഒളിവില്‍ പോയ സനു മോഹനെ പൊലീസ് കണ്ടെത്തിയെങ്കിലും ദുരൂഹത ഇനിയും ബാക്കി. മകളെ താനാണ് കൊലപ്പെടുത്തിയതെന്ന് സനു മോഹന്‍ സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ഇനിയും ദുരൂഹതകള്‍ നീങ്ങാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. തനിക്കല്ലാതെ മറ്റാര്‍ക്കും മകളുടെ കൊലയില്‍ പങ്കില്ലെന്നും സനു മോഹന്‍ പറഞ്ഞതായാണ് പൊലീസ് ഭാഷ്യം. 
 
സനു മോഹന്റെ ഭാര്യ ഇപ്പോള്‍ ആലപ്പുഴയിലെ രഹസ്യ കേന്ദ്രത്തിലാണ്. സനു മോഹന്റെ അറസ്റ്റ് വിവരം പൂര്‍ണമായും പുറത്തുവന്നതിനു ശേഷം പ്രതികരിക്കാമെന്നാണ് സനു മോഹന്റെ ഭാര്യ നേരത്തെ പറഞ്ഞത്. മാധ്യമങ്ങളോട് തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും സനുമോഹന്റെ ഭാര്യ പറഞ്ഞിരുന്നു. എന്തെല്ലാം കാര്യങ്ങളാണ് വെളിപ്പെടുത്തുക എന്ന് പൊലീസും കാത്തിരിക്കുകയാണ്.  

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സനു മോഹന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മറ്റാര്‍ക്കും കൊലയില്‍ പങ്കില്ലെന്നാണ് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയത്. സനു മോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 
 
കടബാധ്യത കാരണമാണ് മകളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് സനു മോഹന്‍ പൊലീസിനോട് പറഞ്ഞു. ഫ്‌ളാറ്റില്‍ വച്ച് മകളെ ചേര്‍ത്തുനിര്‍ത്തി ഇറുക്കി. മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നത്. വൈഗയുടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. 
 
ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് സനു മോഹന്‍ മകളോട് പറഞ്ഞു. മരിക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ കുട്ടി കരയാന്‍ തുടങ്ങി. അമ്മ എവിടെയാണെന്ന് കുട്ടി അന്വേഷിച്ചു. അമ്മയെ ആലപ്പുഴയിലെ വീട്ടില്‍ ആക്കിയെന്ന് സമു മോഹന്‍ പറഞ്ഞു. ശ്വാസം മുട്ടിയതോടെ കുട്ടി അബോധാവസ്ഥയിലായി. വൈഗ മരിച്ചെന്നാണ് സനു കരുതിയത്. പിന്നീട് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് തോളിലിട്ട് ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങുകയായിരുന്നു. വൈഗ മരിച്ചെന്നാണ് കരുതിയാണ് ശരീരം പുഴയിലേക്ക് വലിച്ചെറിഞ്ഞത്.
 
മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു സനുവിന്റെ തീരുമാനം. എന്നാല്‍, മരിക്കാനുള്ള ഭയം കാരണം ആത്മഹത്യ ചെയ്തില്ല. അതുകൊണ്ടാണ് വിവിധ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിച്ചത്. 

എന്നാല്‍, വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം നേരത്തെ കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ അംശം എങ്ങനെയാണ് വയറ്റിലേക്ക് എത്തിയതെന്ന് സനു മോഹനും പറഞ്ഞിട്ടില്ല. ഇത് കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികള്‍ വൈഗയുടെ ആണോ എന്നും പൊലീസ് പരിശോധിക്കുന്നു. വൈഗയുടേത് അല്ലെങ്കില്‍ ഫ്‌ളാറ്റില്‍ സനു മോഹനും വൈഗയും കൂടാതെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസിന് അന്വേഷിക്കേണ്ടിവരും. എല്ലാം ചെയ്തത് താനാണെന്നും വേറെ ആര്‍ക്കും പങ്കില്ലെന്നും സനു മോഹന്‍ ആവര്‍ത്തിച്ചു പറയുന്നതില്‍ പൊലീസിനും സംശയങ്ങളുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാൻ ബാക്കിയുണ്ടാകില്ല, യുഎസ് സൈനികനീക്കത്തിനിടെ മുന്നറിയിപ്പുമായി നെതന്യാഹു

ദീപക്കിന്റെ ആത്മഹത്യ: സിസിടിവി ദൃശ്യങ്ങളില്‍ ലൈംഗിക ദുരുപയോഗം കാണുന്നില്ല, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് എഡിറ്റുചെയ്തത്

റെയിൽവേയിൽ 22,000 ഒഴിവുകൾ: ഗ്രൂപ്പ് ഡി അപേക്ഷ ജനുവരി 21 മുതൽ, ഐടിഐ പാസായവർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കരാറു നല്‍കി മേയര്‍

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍

അടുത്ത ലേഖനം
Show comments