Webdunia - Bharat's app for daily news and videos

Install App

ബൽറാമിന്റെ മുൻ തലമുറകളിലും കാണും 12 വയസ്സിൽ കെട്ടിയ പെൺകുട്ടികൾ, പത്തും പതിനഞ്ചും പെറ്റു കൂട്ടിയ പേറ്റു യന്ത്രങ്ങൾ: സാറാ ജോസഫ്

എന്റെ വിവാഹം പതിനഞ്ചര വയസ്സിൽ, മാധവിക്കുട്ടിയുടേത് 15ൽ: സാറാ ജോസഫ്

Webdunia
ബുധന്‍, 10 ജനുവരി 2018 (07:58 IST)
എകെജിയെ ബാലപീഡകനെന്ന് വിളിച്ചധിക്ഷേപിച്ച വി ടി ബൽറാം എം എൽ എയ്ക്ക് മറുപടിയുമായി എഴുത്തുകാരി സാറാ ജോസഫ്. വ്യാഖ്യാനിച്ചു വഷളാക്കിയ അറുവഷളൻ പ്രസ്താവന അന്തസ്സായി പിൻവലിക്കാതെ നാടു മുഴുവൻ ഇട്ടലക്കി കൂടുതൽ കൂടുതൽ അപഹാസ്യനാകുന്നതെന്തിനെന്ന് സാറാ ജോസഫ് ചോദിക്കുന്നു.
 
എകെജി വിവാഹിതനായി വർഷങ്ങൾ കഴിഞ്ഞാണ് താൻ വിവാഹിതയായതെന്നും സാറ പറയുന്നു. 'എ കെ ജി വിവാഹിതനായി എത്രയോ വർഷങ്ങൾക്കു ശേഷം 1963 ലാണ് എന്റെ വിവാഹം. എനിക്ക് വയസ്സ് പതിനഞ്ചര. മാധവിക്കുട്ടിയുടെ വിവാഹം 15 വയസ്സിൽ. ബൽറാമിന്റെ മുൻ തലമുറകളിലും കാണും 12 ഉം 15 ഉം ഒക്കെ വയസ്സിൽ വിവാഹിതരായ പെൺകുട്ടികൾ. പത്തും പതിനഞ്ചും പെറ്റു കൂട്ടിയ പേറ്റു യന്ത്രങ്ങൾ'. - സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
 
സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അസഹിഷ്ണുത സംഘികളുടെ കുത്തകയൊന്നുമല്ല .വേണ്ടിവന്നാൽ ഫെയ്സ് ബുക്ക് അക്കൗണ്ടു് പൂട്ടിക്കാനും  ഞങ്ങൾക്ക് കഴിയുമെന്ന് സിവിക് ചന്ദ്രന് ബോധ്യമായല്ലോ അല്ലേ.? ബൽറാം വി.ടി.വ്യാഖ്യാനിച്ചു വഷളാക്കിയ അറുവഷളൻ പ്രസ്താവന അന്തസ്സായി പിൻവലിക്കാതെ നാടു മുഴുവൻ ഇട്ടലക്കി കൂടുതൽ കൂടുതൽ അപഹാസ്യനാ വേണ്ട കാര്യമുണ്ടോ?
 
എ കെ ജി വിവാഹിതനായി എത്രയോ വർഷങ്ങൾക്കു ശേഷം 1963 ലാണ് എന്റെ വിവാഹം. എനിക്ക് വയസ്സ് പതിനഞ്ചര. മാധവിക്കുട്ടിയുടെ വിവാഹം 15 വയസ്സിൽ. ബൽറാമിന്റെ മുൻ തലമുറകളിലും കാണും 12 ഉം 15 ഉം ഒക്കെ വയസ്സിൽ വിവാഹിതരായ പെൺകുട്ടികൾ. പത്തും പതിനഞ്ചും പെറ്റു കൂട്ടിയ പേറ്റു യന്ത്രങ്ങൾ. ഇപ്പോഴും നടക്കുന്നുണ്ട് ഇതൊക്കെ. ഈയടുത്ത കാലത്തല്ലേ ബോധം തെളിഞ്ഞിട്ടുള്ളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments