Webdunia - Bharat's app for daily news and videos

Install App

ടോമിൻ തച്ചങ്കരിയെ മാറ്റിയതിൽ തനിക്ക് സന്തോഷവും ഖേദവുമില്ല: എ കെ ശശീന്ദ്രൻ

പുതിയ ഗവൺമെന്റ് അധികാരമേറ്റതിനു ശേഷം വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2016 (12:30 IST)
പുതിയ ഗവൺമെന്റ് അധികാരമേറ്റതിനു ശേഷം വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ടോമിൻ തച്ചങ്കരിയുടെ കാര്യത്തിൽ അത് അൽപം വൈകിപ്പോയെന്നും തച്ചങ്കരിയെ മാറ്റിയതിൽ തനിക്ക് സന്തോഷവും ഖേദവും ഇല്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

തന്റെ പിറന്നാള്‍ ഗതാഗത വകുപ്പില്‍ തച്ചങ്കരി ആഘോഷിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍  ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനാണ് തച്ചങ്കരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. വകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതിനാല്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും മന്ത്രിമാരും അംഗീകരിക്കുകയായിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments