Webdunia - Bharat's app for daily news and videos

Install App

ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം എല്‍ എയും നിയമസഭയുടെ പടിചവിട്ടില്ല: കെ പി ശശികല

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (15:47 IST)
കൊച്ചി: ആചാരം തെറ്റിച്ച് ശബരിമലയിൽ കയറുന്നവരെയല്ല കയറ്റുന്നവരെ ഹിന്ദു സമൂഹം ചവിട്ടിപ്പുറത്താക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. വിശ്വാസം ഹനിച്ച്‌ ഏതെങ്കിലും ഒരു യുവതി പതിനെട്ടാം പടി ചവിട്ടിയാല്‍ അയ്യപ്പഭക്തന്റെ അംഗീകാരമില്ലാത്ത ഒരു എം.എല്‍.എയും നിയമസഭയുടെ പടിചവിട്ടില്ലെന്നും ശശികല പറഞ്ഞു.
 
ന്യൂനപക്ഷത്തിന്റെ ദുർവാശിക്ക് മുന്നിൽ ഭൂരിപക്ഷത്തിന്റെ അധികാരങ്ങൾ സർക്കാർ അടിയറവ് വക്കുകയാണ്. സർക്കാർ സംവിധാനം ഉപയോഗിച്ച് ഒരുപക്ഷേ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചേക്കും. എന്നാൽ അങ്ങനെ സംഭവിച്ചാൽ നന്ദിഗ്രാം മുതൽ ശബരിമല വരെയുള്ള ദൂരം സി പി എം അളന്നാൽ മതിയെന്ന് ശശികല പറഞ്ഞു.
 
സുപ്രീം കോടതി വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാതിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റിനെയും ശശികല വിമർശിച്ചു.  ശബരിമലയുമായി ചേര്‍ത്തു വച്ച്‌ ഒരുപാട് പാരമ്ബര്യം പറയാനുള്ള ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ മക്കള്‍ സ്വന്തം അച്ഛനെക്കുറിച്ച്‌ എന്തു പറയും. ശബരിമലയിലെ ആചാരങ്ങള്‍ നശിപ്പിച്ച ആളെന്നോ എന്ന് ശശികല ചോദിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments