Webdunia - Bharat's app for daily news and videos

Install App

സൌമ്യ വധക്കേസ്: ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.

Webdunia
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (18:45 IST)
സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി. സുപ്രീം കോടതിയുടെ വിധിപകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സൌമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൌമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി റദ്ദാക്കുകയും ഏഴുവര്‍ഷത്തെ തടവ് വിധിക്കുകയും ചെയ്തത്.
 
അതേസമയം, സൌമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തുയെന്ന വാദം കീഴ്ക്കോടതിയും ഹൈക്കോടതിയും ശരിവച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധിയില്‍ ഇടപെടുന്നിലെന്നും ആ ശിക്ഷ ശരിവക്കുന്നുയെന്നും സുപ്രീം കോടതി വ്യക്തമാക്കി.സൌമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. 
 
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രോസിക്യൂഷന് പ്രതികൂലമായ നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സൌമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൌമ്യയെ മാനഭംഗപ്പെടുത്തി കൊല  ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് സുപ്രീംകോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ഇതിനാല്‍ തന്നെ, ഇന്നത്തെ കോടതിവിധി നിര്‍ണായകമായിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments