Webdunia - Bharat's app for daily news and videos

Install App

അസോസിയേറ്റ് ബാങ്കുകളെ എസ്‌ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം; എസ്‌ ബി ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്

അസോസിയേറ്റ് ബാങ്കുകളെ എസ്‌ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം; എസ്‌ ബി ടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളില്‍ ഇന്ന് പണിമുടക്ക്

Webdunia
വെള്ളി, 20 മെയ് 2016 (09:50 IST)
അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കാനുള്ള ശ്രമത്തിനെതിരെ എസ് ബി ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് സമരം.
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ് ബി ടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്‌പുര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് ജീവനക്കാരാണ് പണിമുടക്കുന്നത്.
 
അഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ക്ക് പുറമേ ഭാരതീയ മഹിളാ ബാങ്കിനെയും ഏറ്റെടുക്കുകയാണ്. എസ് ബി ഐയുടെ ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് അസോസിയേറ്റ് ബാങ്കുകളെ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയത്. അസോസിയേറ്റ് ബാങ്കുകളെയെല്ലാം എസ് ബി ഐയില്‍ ലയിപ്പിച്ചു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി എസ് ബി ഐ മാറും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments