സ്‌കൂളുകൾ ഇന്ന് തുറക്കും; ക്യാംപുകൾ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി

സ്‌കൂളുകൾ ഇന്ന് തുറക്കും; ക്യാംപുകൾ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (08:28 IST)
സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്നവരിൽ പലരും വീടുകളിലേക്ക് മാറി. വീടുകൾ താമസയോഗ്യമല്ലാത്തവർ ഇപ്പോഴും ക്യാംപിൽ തന്നെ കഴിയും. 29ന് സ്‌കൂൾ തുറക്കുന്നതോടെ ക്യാംപുകൾ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് നേരത്തെതന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
 
ക്യാംപുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെ പറവൂർ, ആലുവ എന്നിവിടങ്ങളിലെയും ഏതാനും സ്കൂളുകൾ പിന്നീടേ തുറക്കൂ. ഈ ക്യാംപുകളും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പിരിച്ചുവിടൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വീടുകൾ താമസയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ വളരെ ശക്തമായി തന്നെ നടക്കുകയാണ്.
 
തൊട്ടടുത്ത ഓഡിറ്റോറിയങ്ങൾ, വലിയ കെട്ടിടങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന വലിയ വീടുകൾ എന്നിവിടങ്ങൾ താത്‌കാലികമായി താമസസ്ഥലം സംഘടിപ്പിക്കുന്നകാര്യം പരിഗണിക്കാൻ ജില്ലാ കളക്ട‌ർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്‌കൂൾ തുറക്കുന്നതിന് മുമ്പായി സ്‌കൂളും പരിസരവും പൂർണ്ണമായും വൃത്തിയാക്കുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

അടുത്ത ലേഖനം
Show comments