Webdunia - Bharat's app for daily news and videos

Install App

പഠനം ഉച്ചവരെ: ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ നാളെ തുറക്കും

Webdunia
ഞായര്‍, 13 ഫെബ്രുവരി 2022 (08:16 IST)
സംസ്ഥാനത്തെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്‌ച്ച പുനരാരംഭിക്കും. ഉച്ച വരെയാണ് ക്ലാസ്.
 
അങ്കണവാടികൾ, ക്രഷുകൾ, കിന്റർഗാർട്ടനുകൾ എന്നിവയും തിങ്കളാഴ്ച തുറക്കും. രോഗവ്യാപനത്തോത് അവലോകനം ചെയ്‌തുള്ള ചർച്ചകൾക്ക് ശേഷം മാത്രമെ ക്ലാസുകൾ വൈകുന്നേരം വരെ നീട്ടുകയുള്ളുവെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
 
ഈ മാസം അവസാനത്തോടെ ക്ലാസുകൾ വൈകുന്നേരം വരെയാക്കാനാകുമെന്നാണ് കഴിഞ്ഞയാഴ്‌ച്ച നടത്തിയ കോവിഡ് അവലോകന യോഗം വിലയിരുത്തിയത്. കഴിഞ്ഞതവണ സ്കൂൾ തുറന്നപ്പോൾ ഇറക്കിയ മാർഗരേഖ പ്രകാരമാകും ഇത്തവണയും പ്രവർത്തനം.
 
10, 11, 12 ക്ലാസുകൾ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകൾ നടക്കുന്നത്. പാഠഭാഗം തീർക്കാനായി അധിക ക്ലാസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

കാലവര്‍ഷം മെയ് 19തോടു കൂടി ബംഗാള്‍ ഉള്‍ക്കടല്‍ എത്തിച്ചേരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി

മഴ കടുക്കുന്നു! ഒന്‍പതു ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kangana Ranaut: 91 കോടിയുടെ ആസ്തി, സ്വർണം മാത്രം 5 കോടി, ലക്ഷ്വറി കാറുകൾ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി കങ്കണ

അടുത്ത ലേഖനം
Show comments