സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 മാര്‍ച്ച് 2026 (20:37 IST)
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമഗ്ര വികസനം എന്ന രാഷ്ട്രീയ ദര്‍ശനത്തിലുള്ള തന്റെ ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ താരവും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്ജെന്‍ഡര്‍ വനിതകളാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. 
 
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവരെ ഷാളുകള്‍ അണിയിച്ച് സ്വീകരിച്ചു. ഭരതനാട്യം നര്‍ത്തകി അദ്രിജ, ശ്രീക്കുട്ടി നാമി എന്നിവരും ബിജെപിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വേണ്ടി' എന്നത് വെറുമൊരു മുദ്രാവാക്യമല്ല. എല്ലാ മലയാളികള്‍ക്കും ബിജെപി-എന്‍ഡിഎ മുന്നണി നല്‍കുന്ന ഉറപ്പും നല്ലൊരു നാളെയെക്കുറിച്ചുള്ള വാഗ്ദാനവുമാണിത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സമഗ്ര വികസനം എന്ന രാഷ്ട്രീയ ദര്‍ശനത്തിലുള്ള അവരുടെ ഉറച്ച വിശ്വാസമാണ് അവരുടെ തീരുമാനത്തിന് പിന്നില്‍. ശക്തവും വികസിതവുമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം,' ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. ബിജെപിയില്‍ നിന്ന് അംഗത്വം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സീമ വിനീതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

അടുത്ത ലേഖനം
Show comments