നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഒക്‌ടോബര്‍ 2025 (08:37 IST)
നെയ്യാറ്റിന്‍കരയിലെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം. കോണ്‍ഗ്രസ് നേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് മരിച്ച വീട്ടമ്മയുടെ മകന്‍ പറയുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്‌ലിനെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശം ഉള്ളത്.
 
നേതാവ് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് മരണപ്പെട്ട വീട്ടമ്മയുടെ മകന്‍ പറഞ്ഞു. കൂടുതല്‍ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം ആരോപണം ജോസ് ഫ്രാങ്കിളിന്‍ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇയാള്‍ പറയുന്നു.
 
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്നു മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഇത് ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു; അട്ടക്കുളങ്ങര ജയില്‍ മാറ്റി സ്ഥാപിക്കും, ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

പടിഞ്ഞാറെ നടയില്‍ നെറ്റിയില്‍ ഡ്രില്ലിങ് മെഷീന്‍ തുളച്ചുകയറി കുഞ്ഞ് മരിച്ചു; പിതാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് പരാജയപ്പെടുത്തി

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments