Webdunia - Bharat's app for daily news and videos

Install App

ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 20 ജൂണ്‍ 2024 (18:08 IST)
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് പോലീസ് പിടിയിലായി. തൊടുപുഴ പുത്തൻപുരയ്ക്കൽ ഫൈസൽ എന്ന മുപ്പത്തേഴുകാരനാണ് പോലീസ് പിടിയിലായത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന കുന്നമംഗലം സ്വദേശിയായ യുവതിയാണ് യുവാവിനെതിരെ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ബസ് താമരശേരി ചുരത്തിൽ എത്തിയപ്പോൾ മുതൽ അടുത്ത സീറ്റിൽ ഇരുന്ന യുവാവ് യുവതിയുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. പിന്നീട് അത് സ്വകാര്യ ഭാഗങ്ങളിലേക്കും നീങ്ങി. ഇതോടെ യുവതി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ബസ് നേരെ താമരശേരി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. അവിടെയെത്തി യുവാവിനെ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ വച്ച് ഇരുപത്തിമൂന്നു കാരിയായ യുവതിക്ക് നേരെ ഒരു യുവാവിന്റെ ലൈംഗികാതിക്രമം ഉണ്ടായി. മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസിലായിരുന്നു സംഭവം. നല്ല തിരക്കുള്ള ബസ്സിൽ വച്ച് ഉപദ്രവം നേരിട്ട യുവതി ഇയാളെ നന്നായി തല്ലുകയും ചെയ്തു. വിവരം അറിഞ്ഞ ബസ് ജീവനക്കാർ ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും യുവതി തനിക്ക് പരാതിയില്ലെന്ന് പോലീസിനോട് പറഞ്ഞതോടെ കേസെടുത്തില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം