Webdunia - Bharat's app for daily news and videos

Install App

സഹ തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവ്

സഹ തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവ്
Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2023 (17:17 IST)
മലപ്പുറം: സഹ തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 15 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. മഞ്ചേരി കരുവമ്പ്രം ചാടിക്കൽ മങ്കരത്തൊട്ടി മുഹമ്മദ് എന്ന നാല്പത്തേഴുകാരനാണ് ജഡ്ജി എസ്.രശ്മി ശിക്ഷ വിധിച്ചത്.
 
കഠിനതടവിനൊപ്പം 15000 രൂപ പിഴയും വിധിച്ചു. പീഡനത്തിനും വീട്ടിൽ അതിക്രമിച്ചുകയറിയത്തിനും ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചതിനുമായാണ് ശിക്ഷ. മോഷണക്കേസിൽ ജയിലിൽ കഴിയുന്ന സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു എന്നാണു കേസ്. കേസിനാസ്പദമായ സംഭവം നടന്നത് 2022 സെപ്തംബർ 14 നാണ്.
 
സഹോദരപുത്രനെ ആനക്കയം പാലത്തിൽ നിന്ന് പുഴയിലെറിഞ്ഞു കൊലപ്പെടുത്തി എന്ന കേസിൽ ജയിലിൽ കഴിയുമ്പോഴായിരുന്നു പ്രതി പരാതിക്കാരിയുടെ ഭർത്താവുമായി സൗഹൃദത്തിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇരുമ്പുഴിയിലുള്ള ഇയാളുടെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് കേസ്. മഞ്ചേരി ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം