Webdunia - Bharat's app for daily news and videos

Install App

'കെഎസ്‌യുവിന്റെ കൊടി പൊക്കിയാൽ കൊല്ലും'; യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ കെഎസ്‌യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്

മഹേഷ് എന്നയാളാണ് ഹോസ്റ്റല്‍ മുറിക്കുള്ളില്‍ക്കടന്ന് കെഎസ്‌യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയത്.

റെയ്‌നാ തോമസ്
വെള്ളി, 29 നവം‌ബര്‍ 2019 (10:29 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിനു മുന്‍പ് എസ്എഫ്ഐ നേതാവ് ഹോസ്റ്റല്‍ മുറിയില്‍ച്ചെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഹേഷ് എന്നയാളാണ് ഹോസ്റ്റല്‍ മുറിക്കുള്ളില്‍ക്കടന്ന് കെഎസ്‌യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
 
രണ്ടാം വര്‍ഷ എംഎ ചരിത്രവിദ്യാര്‍ഥിയും കെഎസ്‌യു യൂണിറ്റ് അംഗവുമായ നിതിനു നേര്‍ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആക്രമണം നടക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു ഭീഷണി.
 
എസ്എഫ്ഐയാണ് ആക്രമണത്തിനു പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു. നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്‍ഥിക്കും മര്‍ദ്ദനമേറ്റു. മഹേഷിന്റെ നേതൃത്വത്തിലെത്തിയ എസ്എഫ്ഐക്കാരാണു തന്നെ മര്‍ദ്ദിച്ചതെന്നു നിതിന്‍ പൊലീസിനോടു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.
 
നിതിന്റെ ഇടതുകൈയിലും മുഖത്തുമാണു പരിക്കേറ്റിരിക്കുന്നത്. നിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ഹോസ്റ്റലില്‍ നിന്നു വസ്ത്രമെടുക്കാന്‍ വന്നപ്പോഴായിരുന്നു സുദേവിന് ആക്രമണമുണ്ടായതെന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments