Webdunia - Bharat's app for daily news and videos

Install App

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

അഭിറാം മനോഹർ
വ്യാഴം, 5 ജൂണ്‍ 2025 (18:27 IST)
സംസ്ഥാനത്ത് ജൂണ്‍ 6 ന് നാളെ പ്രഖ്യാപിച്ച ബക്രീദ് അവധി മാറ്റിയ സംഭവത്തില്‍ വിമര്‍ശനം കടുക്കുന്നു. നേരത്തെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. അധ്യാപക സംഘടനയായ കെപിഎസ്ടിഎയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. നാളത്തെ പെരുന്നാള്‍ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പില്‍ എം പിയും പ്രതികരിച്ചു.
 
വിദ്യാര്‍ഥികളുടെ ബക്രീദ് അവധി കവര്‍ന്ന തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കെപിഎസ്ടിഎ പറഞ്ഞു. കേരളത്തില്‍ ബക്രീദ് അവധി കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ചയാണ്. എന്നാല്‍ പുതുക്കിയ ഉത്തരവ് പ്രകാരം ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാര്‍ഥികള്‍ക്ക് ബക്രീദിന് ഒരു ദിവസം പോലും അവധി നല്‍കാത്ത സാഹചര്യമാണുള്ളതെന്നാണ് വിമര്‍ശനം.
 
 സംസ്ഥാനത്ത് നാളെ പ്രവര്‍ത്തി ദിവസമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ കലണ്ടറില്‍ ബലിപെരുന്നാള്‍ അവധിയായി നിശ്ചയിച്ചിരുന്നത് നാളെയായിരുന്നു. എന്നാല്‍ കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ ശനിയാഴ്ചയാകുമെന്ന് വ്യക്തമായതോടെയാണ് അവധി മാറ്റിവെച്ചത്. സര്‍ക്കാര്‍ ഉത്തരവ് സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ബാധകമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ച് ഭക്ഷ്യവിഷബാധ: 35 പേര്‍ ആശുപത്രിയില്‍

നിലപാട് മാറ്റി മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും

വിവാഹിതരായിട്ട് വെറും മൂന്ന് മാസം, നിലമ്പൂരില്‍ നവദമ്പതികള്‍ മരിച്ച നിലയില്‍

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

അടുത്ത ലേഖനം
Show comments