അന്‍വറിനെ കാണാന്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ ഷാഫി പറമ്പിലും? എല്ലാം നേതൃത്വത്തിന്റെ അറിവോടെ

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പി.വി.അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (07:36 IST)
പി.വി.അന്‍വറിന്റെ വസതിയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് പി.വി.അന്‍വറിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പി.വി.അന്‍വറുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഷാഫി പറമ്പിലിനും ഇതേ കുറിച്ച് അറിയാമായിരുന്നു. പി.വി.അന്‍വറിന്റെ വീട്ടില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ സമയത്ത് ഷാഫി പറമ്പില്‍ വാഹനത്തില്‍ കാത്തിരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.വി.അന്‍വറുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി.അന്‍വറിനെ കണ്ടതിനെ ന്യായീകരിക്കുകയാണ് ഷാഫി പറമ്പില്‍ ഇന്നലെ ചെയ്തത്. രാഹുല്‍ സ്വന്തം ഇഷ്ടപ്രകാരം പോയി കണ്ടതാണെന്ന് രാഹുല്‍ തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ മനസിലാക്കിയിടത്തോളം അന്‍വര്‍ കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതാണെന്ന് ഷാഫി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ പോയി കണ്ടത് ശരിയായില്ലെന്നും നേരില്‍ കാണുമ്പോള്‍ വഴക്ക് പറയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ പറഞ്ഞു. രാഹുല്‍ ചെയ്തത് ശരിയായില്ലെന്നു പറയുമ്പോഴും വലിയ രീതിയില്‍ വിമര്‍ശിക്കാന്‍ സതീശന്‍ തയ്യാറായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments