ഷെയ്‌ന്‍ നിഗത്തിന്‍റെ വിലക്ക് നീങ്ങുന്നു, പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് മോഹന്‍‌ലാല്‍

മീര സന്ദീപന്‍
വ്യാഴം, 9 ജനുവരി 2020 (21:44 IST)
നടന്‍ ഷെയ്‌ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുന്നു. താരസംഘടനയായ ‘അമ്മ’ ഷെയ്‌നുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിലക്ക് നീക്കുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ‘ഉല്ലാസം’ എന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ഷെയ്‌ന്‍ ഉടന്‍ പൂര്‍ത്തിയാക്കും. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനും ധാരണയായി.
 
പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്ന് ‘അമ്മ’ പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചു. ഷെയ്‌ന്‍റെ നിസഹകരണം കാരണം പ്രശ്‌നത്തിലായ സിനിമകളുമായി ഷെയ്‌ന്‍ സഹകരിക്കുമെന്നും അവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും നടന്‍ ബാബുരാജ് വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം ഉടന്‍ തന്നെ നിര്‍മ്മാതാക്കളുടെ സംഘടനയെ മോഹന്‍ലാല്‍ അറിയിക്കുമെന്നും ബാബുരാജ് പറഞ്ഞു.
 
കുര്‍ബാനി, വെയില്‍ എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പ്രശ്നങ്ങളാണ് ഷെയ്ന്‍ നിഗത്തിനെ വിലക്കുന്ന തീരുമാനമെടുക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. കൂടുതല്‍ പണം നല്‍കാത്തതിനാല്‍ ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാട് ഷെയ്‌ന്‍ സ്വീകരിച്ചതും വിലക്കിലേക്ക് വഴിവച്ചു. നിര്‍മ്മാതാക്കളെ ‘മനോരോഗികള്‍’ എന്ന് ഷെയ്‌ന്‍ വിളിച്ചത് പ്രശ്നം വഷളാക്കാനിടയാക്കി. 
 
എന്നാല്‍ അതെല്ലാം പരിഹരിക്കുന്നതിനായാണ് ഇന്ന് ‘അമ്മ’ യോഗം ചേര്‍ന്നത്. യോഗത്തിലേക്ക് ഷെയ്‌ന്‍ നിഗത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ‘അമ്മ’ എടുക്കുന്ന തീരുമാനങ്ങളോട് യോജിച്ചുനീങ്ങുമെന്ന് ഷെയ്‌ന്‍ അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments