Webdunia - Bharat's app for daily news and videos

Install App

വിഴിഞ്ഞം: പ്രശ്‌നങ്ങള്‍ക്ക് കാരണം മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാതെ പോയതാണെന്ന് തരൂര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 നവം‌ബര്‍ 2022 (10:23 IST)
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് കാരണം മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാതെ പോയതാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം-
 
ഇന്നലത്തെ അതിക്രമങ്ങളെ അപലപിക്കുമ്പോള്‍ തന്നെ, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഒരു ശരിയായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാതെ പോയതാണ്  ഇത്തരം പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്. 
ഇതില്‍ ഏറ്റവും നിര്‍ഭാഗ്യകരം എന്താണെന്ന് വെച്ചാല്‍ ലത്തീന്‍ കത്തോലിക്ക സഭയുടെ ബഹുമാന്യരായ ആര്‍ച്ച് ബിഷപ്പ് നെറ്റോ അടക്കം പല വൈദികരെയും പ്രതികളാക്കിയാണ് എഫ് ഐ ആര്‍ തയ്യാറാക്കിയത് എന്നതാണ്. 
മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന വിവിധമായി പ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം വളരെ പെട്ടെന്ന് തന്നെ കാണാനും, സഭാ അധ്യക്ഷന്മാരെയും വൈദികരെയും കുറ്റവാളികളാക്കിയ നടപടി പുനഃപരിശോധിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടുന്നു

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments