Webdunia - Bharat's app for daily news and videos

Install App

ബി.ജെ.പിയിലേക്കോ? വ്യക്തത വരുത്തി ശശി തരൂർ

നിഹാരിക കെ.എസ്
വ്യാഴം, 27 ഫെബ്രുവരി 2025 (10:07 IST)
ന്യൂ‌ഡൽഹി: ബി.ജെ.പിയിലേക്കെന്ന പ്രചാരണത്തിൽ വ്യക്തത വരുത്തി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. ഓൺലൈൻ മാധ്യമത്തിനു നൽകിയ പോഡ്കാസ്റ്റിന്റെ പൂർണരൂപത്തിലാണു തരൂരിന്റെ പ്രതികരണം. ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. പാർട്ടിയിൽനിന്നു മാറി സ്വതന്ത്രനായി നിൽക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
 
കോൺഗ്രസിലാണോ ഭാവിയെന്ന ചോദ്യത്തിനു താനൊരു ജ്യോതിഷിയല്ലെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തിൽ വന്ന കാലം മുതൽ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഓരോ പാർട്ടിക്കും അവരുടെ ചരിത്രവും വിശ്വാസമുണ്ടാവും. ഒന്നിലെ വിശ്വാസവുമായി ചേരാൻ കഴിയാതാകുമ്പോൾ മറ്റൊന്നിൽ ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ കണ്ടപ്പോൾ ഹിന്ദുമതത്തിന്റെ പേരിൽ രാജ്യത്തു നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്ന് പറഞ്ഞപ്പോൾ ഭാഗവത് അതിനോടു യോജിച്ചു. ഇക്കാര്യം പരസ്യമായി പറയാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ എല്ലാത്തിനെയും കുറിച്ചു പ്രതികരിക്കാൻ കഴിയുമോ എന്നായിരുന്നു മറുപടിയെന്നും തരൂർ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്തു, ഗുരുതരാവസ്ഥയിൽ

കെ-ഫോണ്‍ വിപ്ലവം 'ഒടിടി'യിലേക്കും; ചരിത്രം കുറിക്കാന്‍ കേരള മോഡല്‍

വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല; തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു

Google Pixel 9A: മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍: പിക്‌സല്‍ 9 എ ഉടന്‍ വിപണിയില്‍

തന്നെ നീക്കാം, നീക്കാതിരിക്കാം; ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അടുത്ത ലേഖനം
Show comments