പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരി ഇടരുതെന്നു മോഹൻലാലിനോട് ശോഭനാ ജോർജ്

50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും അവർ വ്യക്തമാക്കി.

Webdunia
വെള്ളി, 3 മെയ് 2019 (08:11 IST)
പാവങ്ങളുടെ കഞ്ഞിയിൽ മണ്ണു വാരി ഇടുന്ന പരിപാടി നടൻ മോഹൻലാൽ ചെയ്യരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്. പാവങ്ങൾക്ക് ഭക്ഷണംനൽകാൻ ഉത്തരവാദിത്വമുള്ളയാളാണ് നടൻ മോഹൻലാലെന്നും അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ജോലിചെയ്യരുതെന്നും ശോഭന ജോർജ് പറഞ്ഞു. 
 
50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും അവർ വ്യക്തമാക്കി. മോഹൻലാൽ വെറുമൊരു നടനല്ലെന്നും കേണലും പത്മഭൂഷൻ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ടെന്നും ശോഭനാ ജോർജ് ചൂണ്ടിക്കാട്ടി. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. 
 
ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നത്‌ ഖാദിബോർഡിന്‌ നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കുമെന്നു കാട്ടി പരസ്യം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്നും 50 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോഹൻലാൽ ഖാദി ബോർഡിനും നോട്ടീസ് അയച്ചു.നഷ്ടപരിഹാരം നൽകുവാനുള്ള ശേഷി ബോർഡിനില്ലെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും ശോഭന മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments