Webdunia - Bharat's app for daily news and videos

Install App

സത്യം എത്രയൊക്കെ മൂടിവെച്ചാലും ഒടുവിൽ തെളിയിക്കപ്പെടും: കോടതി വിധിയിൽ പ്രതികരണവുമായി ഷുഹൈബിന്റെ കുടുംബം

പടച്ചവന്‍ നേരിട്ട് വന്ന് പറഞ്ഞ വിധി...

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (19:01 IST)
'സത്യം എത്രയൊക്കെ മൂടിവെച്ചാലും തെളിയിക്കപ്പെടും, പടച്ചവൻ നേരിട്ട് കോടതിയിൽ വന്ന് പറഞ്ഞ വിധിയാണിത്.  ഉന്നതര്‍ക്ക് കേസിൽ പങ്കുള്ളതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിർക്കുന്നത്'   കണ്ണൂരിൽ വധിക്കപ്പെട്ട ശുഹൈബിന്റെ സഹോദരിയുടെ വാക്കുകളാണിത്. 
 
പടച്ചവനാണ് ഹൈക്കോടതി ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്ന് ശുഹൈബിന്റെ പിതാവ് സി പി മുഹമ്മദ് പറഞ്ഞു. പിന്തുണച്ച എല്ലാവർക്കും കൈ കൂപ്പി നന്ദി പറഞ്ഞുകൊണ്ടാണ് ശുഹൈബിന്റെ പിതാവ് സംസാരം അവസാനിപ്പിച്ചത്. ശുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുള്ള കോടതി ഉത്തരവിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു ഇരുവരും.
 
സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. കേസ് ഡിവിഷൻ ബെഞ്ചാണ് പരിഗണക്കേണ്ടത് എന്ന സർക്കാർ അഭിഭാഷകന്റെ വാദം മുതലങ്ങോട്ട് രൂക്ഷ വിമർഷനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നത്. താൻ ഈ കേസ് പരിഗണിക്കേണ്ടതില്ലാ എന്നാണോ സർക്കാർ പറയുന്നത് എന്നതായിരുന്നു കോടതിയുടെ ആദ്യത്തെ ചോദ്യം. പിന്നീട് കണ്ണൂരിൽ നടക്കുന്ന കൊലപാതകങ്ങളുടെ ഗൂഢാലോചന പുറത്തുവരാറില്ല എന്ന ഗൗരവമാർന്ന പരാമർശവും കോടതി നടത്തി. 
 
അതോടൊപ്പം, പോലീസിനെയും കോടതി കണക്കറ്റ് വിമർശിച്ചു. ശുഹൈബ് വധക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാടിനെ തുടർന്ന് ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments