Webdunia - Bharat's app for daily news and videos

Install App

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (10:26 IST)
യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ്പി ഷുഹൈബിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

ഷുഹൈബ് വധത്തില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരവും ശരിയായ ദിശയിലുമാണ് നീങ്ങുന്നത്. കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകും. പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തേട്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമാധാനയോഗത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് എകെ ബാലന്‍ പറഞ്ഞിട്ടില്ല.  ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒമ്പത് രാഷ്ട്രീയ കൊലപാതങ്ങളാണു നടന്നതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി, സിപിഎം, എസ്ഡിപി ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അക്രമം തടയാന്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments