Webdunia - Bharat's app for daily news and videos

Install App

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐക്ക് പണി കിട്ടി, സസ്‌പെന്‍ഡ് ചെയ്തു

ഇതിനിടെ എസ്.ഐ അനൂപ് മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവറോട് വളരെ മോശമായി പെരുമാറുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്

രേണുക വേണു
വെള്ളി, 11 ഒക്‌ടോബര്‍ 2024 (15:09 IST)
SI Anoop

കാസര്‍കോഡ് അറുപതുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ചന്തേര പൊലീസ് സ്റ്റേഷന്‍ എസ്.ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍  (60) ആണ് ആത്മഹത്യ ചെയ്തത്.
 
സത്താറിന്റെ ഉപജീവനമായിരുന്ന ഓട്ടോറിക്ഷാ നാലു ദിവസമായി അനൂപ് പിടിച്ചു വച്ചിരുന്നു. ഡി.വൈ.എസ്.പി പറഞ്ഞിട്ടും അനൂപ് ഓട്ടോ റിക്ഷാ വിട്ടുകൊടുത്തില്ലെന്നും ആരോപണമുണ്ട്. ഇതിന്റെ വിഷമത്തില്‍ വീട് പട്ടിണിയില്‍ ആണെന്നും പറഞ്ഞ് ആത്മഹത്യ ചെയ്തയാള്‍ ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നു. അതിനുശേഷമാണ് ജീവനൊടുക്കിയത്. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇയാളുടെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും സത്താര്‍ മരിച്ചിരുന്നു. 
 
ഓട്ടോ വിട്ടുകൊടുക്കാത്തതിന്റെ വിഷമത്തിലാണ് സത്താര്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി ആരോപിച്ചു. എസ്.ഐ അനൂപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 
 
ഇതിനിടെ എസ്.ഐ അനൂപ് മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവറോട് വളരെ മോശമായി പെരുമാറുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അനൂപിനെ സസ്‌പെന്‍ഡ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments