ഉമ്മന്‍‌ചാണ്ടി ക്ലിഫ്‌ഹൌസിലുണ്ടായിരുന്നു, അദ്ദേഹം പൊതുപരിപാടികള്‍ റദ്ദാക്കി വിശ്രമിക്കുകയായിരുന്നു; കേസിന്‍റെ അവസാനം കാണാതെ പിന്‍‌മാറില്ലെന്ന് പരാതിക്കാരി

സുബിന്‍ ജോഷി
വ്യാഴം, 25 മാര്‍ച്ച് 2021 (13:51 IST)
സോളാര്‍ കേസില്‍ മുന്‍‌മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പരാതിക്കാരി. സാക്ഷിമൊഴികള്‍ വിലകൊടുത്തുവാങ്ങിയതിന്‍റെയും കേസ് അട്ടിമറിച്ചതിന്‍റെ രേഖകള്‍ തന്‍റെ പക്കലുണ്ടെന്ന് അവര്‍ പറഞ്ഞു. കേസിന്‍റെ അവസാനം കാണാതെ താന്‍ പിന്‍‌മാറില്ലെന്നും പരാതിക്കാരി വ്യക്‍തമാക്കി.
 
2012 സെപ്‌റ്റംബര്‍ 12ന് ഉമ്മന്‍‌ചാണ്ടി ക്ലിഫ്‌ഹൌസില്‍ തന്നെയുണ്ടായിരുന്നു. ഉമ്മന്‍‌ചാണ്ടിക്ക് സുഖമില്ലായിരുന്നു. അതിനാല്‍ അന്നുരാവിലെ നടന്ന ലൈവ് സ്റ്റോക്കിന്‍റെ സെന്‍സസ് ഉദ്ഘാടനം ചെയ്‌തത് ഭാര്യ മറിയാമ്മ ഉമ്മനായിരുന്നു. എല്ലാ പൊതു പരിപാടികളും റദ്ദാക്കി ഉമ്മന്‍‌ചാണ്ടി വിശ്രമിക്കുകയായിരുന്നു - പരാതിക്കാരി പറഞ്ഞു. 
 
ഉമ്മന്‍‌ചാണ്ടി ക്ലിഫ് ഹൌസിലുണ്ടായിരുന്നു എന്നതിന് തെളിവുണ്ടെന്നും അത് സംസ്ഥാന പൊലീസിന് കണ്ടെത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയാണ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സര്‍ക്കാരിന്റെ പ്രതികരണം തേടി

'കെഎസ്ആര്‍ടിസി നടത്തിക്കൊണ്ടുപോകാന്‍ സതീശന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും'; മുഖ്യമന്ത്രിക്കെതിരെ എംഎം മണിയുടെ വിവാദ പരാമര്‍ശം

ശബരിമലയിലെ പൂജകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി

ഇരു കൈകളും ഹാന്‍ഡില്‍ബാറില്‍ വയ്ക്കാതെ ബൈക്കുകള്‍ ഓടിക്കുന്നത് തടയാന്‍ പുതിയ സര്‍ക്കാര്‍ നിയമം

ജാഗ്രത; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments