Webdunia - Bharat's app for daily news and videos

Install App

ആഭരണം ഊരിവെച്ച് അമ്മ കുളിക്കാൻ പോയി; മോഷണം നടത്തി മുങ്ങിയ മകൻ ലോഡ്‌ജിൽ നിന്ന് പിടിയിൽ

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

Webdunia
വെള്ളി, 31 മെയ് 2019 (10:00 IST)
വീട്ടിൽ നിന്ന് അമ്മയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ മകൻ അറസ്റ്റിൽ. അയർക്കുന്നം സ്വദേശി ആൽബിൻ ആണ് അറസ്റ്റിലായത്. കുളിക്കാൻ കയറിയ സമയത്താണ് ആഭരണങ്ങൾ കാണാതാകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് മോഷണം നടത്തിയത് എന്ന് തെളിഞ്ഞത്. ചെന്നൈയിൽ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞ് മുങ്ങിയ ആൽബിനെ പാലക്കാട്ട് ഒരു ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ അമ്മ വളയും മോതിരവും വീട്ടിനുള്ളിൽ ഊരിവെച്ച് പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ പോയി. കുളി കഴിഞ്ഞെത്തിയപ്പോൾ ആഭരണങ്ങൾ ഇല്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. വീടിന്റെ മുൻ വരാന്തയിൽ ഈ സമയം ആൽ‌ബിൻ ഇരിക്കുന്നുണ്ടായിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്ന് മകൻ ചെന്നൈയിൽ പഠിക്കാൻ പോയെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് ആൽബിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തുകയായിരുന്നു. 
 
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോട്ടയത്തും തുടർന്ന് എറണാകുളത്തും ഇയാളുടെ ഫോൺ കോൾ കണ്ടെത്തി. തുടർന്നു സൈബർ സെൽ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജിൽ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50000 രൂപ ഇയാൾ കൈക്കലാക്കിയുന്നു. വീട്ടുകാർ നിർദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്കറിയാമോ? ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യൂട്യൂബില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ എത്ര സബ്‌സ്‌ക്രൈബര്‍ വേണം, എന്തൊക്കെ കാര്യങ്ങള്‍ അറിയണം

മെസിയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വ്വം ഒരുമിക്കാം; അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി, ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

അടുത്ത ലേഖനം
Show comments