Webdunia - Bharat's app for daily news and videos

Install App

സൌമ്യയെ ഗോവിന്ദച്ചാമി ട്രയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് വേണമെന്ന് സുപ്രീംകോടതി; കോടതിയുടെ ചോദ്യങ്ങള്‍ക്കു മുമ്പ് ഉത്തരമില്ലാതെ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍

സൌമ്യവധത്തില്‍ തെളിവ് ചോദിച്ച് സുപ്രീംകോടതി

Webdunia
വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (13:45 IST)
വിവാദമായ സൌമ്യ വധക്കേസില്‍ തെളിവ് ചോദിച്ച് സുപ്രീംകോടതി. കേസിലെ പ്രതിയായ ഗോവിന്ദച്ചാമി സൌമ്യയെ ട്രയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി ചോദിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന് ആ‍വശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു സുപ്രീംകോടതി ഇങ്ങനെ ചോദിച്ചത്.
 
സൌമ്യ ട്രയിനില്‍ നിന്ന് ചാടി എന്നാണ് സാക്ഷിമൊഴികളെന്നും കോടതിയില്‍ ഊഹാപോഹങ്ങള്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. സൌമ്യ മാനഭംഗത്തിനിരയായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മരണകാരണം തലയ്ക്കേറ്റ പരുക്കാണെന്നും വ്യക്തമാണ്. എന്നാല്‍, ട്രയിനില്‍ നിന്നു സൌമ്യ ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
 
അതേസമയം, കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് കഴിഞ്ഞില്ല.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, കളിച്ചത് സതീശന്‍?

സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കതിരെ പരാതി

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് സിങ്ങ്, റാഫേല്‍ അടക്കമുള്ള പോര്‍വിമാനങ്ങള്‍ സജ്ജം, നിര്‍ദേശം ലഭിച്ചാലുടന്‍ തിരിച്ചടിയെന്ന് വ്യോമ, നാവിക സേനകള്‍

അടുത്ത ലേഖനം
Show comments