Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷന്‍ സങ്കട് മോചന്‍: സുഡാനില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ള ആദ്യ സംഘമെത്തി

ആഭ്യന്തര യുദ്ധം ശക്തമായി ദക്ഷിണ സുഡാനില്‍ നിന്നും മലയാളികള്‍ ഉല്‍പ്പെട്ട ആദ്യ സംഘമെത്തി. ഇന്നു പുലര്‍ച്ചെ 38 മലയാളികളടക്കം 146 പേരടങ്ങുന്ന സംഘം തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്.

Webdunia
വെള്ളി, 15 ജൂലൈ 2016 (08:15 IST)
ആഭ്യന്തര യുദ്ധം ശക്തമായി ദക്ഷിണ സുഡാനില്‍ നിന്നും മലയാളികള്‍ ഉല്‍പ്പെട്ട ആദ്യ സംഘമെത്തി. ഇന്നു പുലര്‍ച്ചെ  38 മലയാളികളടക്കം 146 പേരടങ്ങുന്ന സംഘം തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. മലയാളികള്‍ക്കു പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും വിമാനത്തിലുണ്ട്. രണ്ടാമത്തെ സംഘം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. 
 
രണ്ടു സൈനിക വിമാനങ്ങളിലാണ് സുഡാന്‍ തലസ്ഥാന നഗരമായ ജുബയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നത്.  വിമാനത്താവളത്തിലെത്തുന്നവര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി, റെയില്‍വേ തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തിലും ചില ഹോട്ടലുകളിലും ഇവര്‍ക്കാവശ്യമായ ആഹാരങ്ങള്‍ ലഭിക്കുന്നതിനും സൗകര്യമുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നുള്ളവര്‍ക്ക് പോകുന്നതിനായി ട്രെയിനില്‍ പ്രത്യേക സീറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. 
 
സുഡാനില്‍ കുടുങ്ങിയ 300 ഇന്ത്യക്കാരെ ഒഴിപ്പിച്ചുകൊണ്ടുവരാന്‍ രണ്ടു വിമാനങ്ങളാണ് ഇന്ത്യ അയച്ചിട്ടുള്ളത്. രണ്ടാമത്തെ വിമാനം പതിനൊന്നു മണിയോടെ എത്തുമെന്നാണ് കരുതുന്നത്.
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

അടുത്ത ലേഖനം
Show comments