Webdunia - Bharat's app for daily news and videos

Install App

കെഎം ഷാജിയെ നിയമസഭയിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (11:19 IST)
വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച കെഎം  ഷാജി എംഎല്‍എയെ നിയമസഭയില്‍ പ്രവേശിപ്പിക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
 
ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നും, കോടതിയില്‍ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കേണ്ടതുണ്ടെന്നും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് സ്‌പീക്കര്‍ പറഞ്ഞു.
 
അയോഗ്യനാക്കിയ ഹൈകോടതി വിധിയുടെ സ്റ്റേ കാലാവധി കഴിഞ്ഞു. നിലവിൽ ഷാജി നിയമസഭ അംഗമല്ല. അതിനാൽ രേഖാമൂലം ഉത്തരവ് വരണമെന്നേ അറിയിച്ചുള്ളു എന്നും സ്പീക്കർ വ്യക്തമാക്കി.
 
ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും സുപ്രീംകോടതി വാക്കാല്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

ഇസ്രയേല്‍ ഹമാസ് സമാധാന ചര്‍ച്ച ഇന്ന് ഈജിപ്തില്‍ നടക്കും; ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 മരണം

മോഹൻലാലിന് ആദരമൊരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments