Webdunia - Bharat's app for daily news and videos

Install App

ദിലീപ് എല്ലാം സ്വയം സഹിച്ചു, പ്രമുഖരെ വലിച്ചിഴയ്ക്കെണ്ടെന്ന് കരുതി! - കേസ് കൊടുക്കാന്‍ വൈകിയതിന്റെ കാരണമിത്?

ഒടുവില്‍ അക്കാര്യത്തിനും തീരുമാനമായി !

Webdunia
ഞായര്‍, 9 ജൂലൈ 2017 (11:30 IST)
ജയിലില്‍ നിന്നും പള്‍സര്‍ സുനിയും സംഘവും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് സംവിധായകന്‍ നാദിര്‍ഷയില്‍ നിന്നും നടന്‍ ദിലീപില്‍ നിന്നുമായിരുന്നു. പല വിളിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ആദ്യത്തെ ഫോണ്‍‌വിളി വന്നപ്പോള്‍ തന്നെ ദിലീപ് പരാതി നല്‍കാതിരുന്നതെന്ന സംശയം പലര്‍ക്കും നിലനിന്നിരുന്നു.
 
പരാതി നല്‍കാന്‍ വൈകിയതിന് കാരണം പ്രമുഖരെ വലിച്ചിഴക്കേണ്ടന്ന് കരുതിയാണെന്ന് സൂചന. ഒന്നര കോടി നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടര കോടി നല്‍കാന്‍ ആളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ കോളില്‍ യുവ നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളുണ്ടായിരുന്നു.
 
സംഭവവുമായി ബന്ധപ്പെട്ട് താന്‍ പരാതി നല്‍കിയാല്‍ കേസിലേക്ക് ഇവരും വലിച്ചിഴയ്ക്കപ്പെടുമെന്ന് തോന്നിയതിനാലാണ് ആദ്യമൊന്നും ദിലീപ് പരാതി നല്‍കാതിരുന്നതത്രേ. അതേ സമയം ഈ പ്രമുഖരെ വിളിച്ച് ഇങ്ങനെ ഒരു കോള്‍ നാദിര്‍ഷക്ക് വന്ന കാര്യം അറിയിക്കാനും ദിലീപ് മറന്നില്ല. എന്നാല്‍ പിന്നീട് ഭീഷണി കോള്‍ നിരന്തരം വരാന്‍ തുടങ്ങിയതോടെ ‘വിദഗ്ദ’ ഉപദേശം മാനിച്ച് ഒടുവില്‍ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
 
അങ്ങനെയാണ് ഡിജിപി ലോക് നാഥ് ബഹ്‌റക്ക് നേരിട്ട് ദിലീപ് തന്നെ പരാതി നല്‍കിയിരുന്നത്. തിങ്കളാഴ്ച വരെ കസ്റ്റഡി കാലാവധിയുള്ളതിനാല്‍ അതിനിടക്ക് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നതാണ് പൊലീസ് ശ്രമിക്കുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ക്ക് ഏപ്രില്‍ ആദ്യവാരമാണ് ജയിലില്‍ നിന്നും കോള്‍ പോയതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് കേടായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി വിദഗ്ധ സംഘമെത്തി

ഉത്തരേന്ത്യയിലെ കനത്ത പേമാരി: ഹിമാചലില്‍ മാത്രം 78 മരണം, 37 പേരെ കാണാനില്ല

മന്ത്രിതല ചര്‍ച്ച പരാജയം; നാളെ ബസ് സമരം, മാറ്റമില്ല

ശ്രീ പത്മനാഭനെ കാണാൻ ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസുമായി പോയി,ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്താന്‍ എംബസികളെ ഉപയോഗിച്ചു: ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments