Webdunia - Bharat's app for daily news and videos

Install App

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

എ കെ ജെ അയ്യർ
ഞായര്‍, 15 ഡിസം‌ബര്‍ 2024 (14:52 IST)
എറണാകുളം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് റയില്‍വേ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. അഞ്ച് സ്‌പെഷ്യല്‍ എഫ്.സി ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക. 
 
ട്രെയിന്‍ നമ്പര്‍ 07177 വിജയവാഡ-കൊല്ലം സ്പെഷ്യല്‍ ഡിസംബര്‍ 21നും 28 നും, ട്രെയിന്‍ നമ്പര്‍ 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്‌പെഷല്‍ ഡിസംബര്‍ 16, 23, 30 തിയതികളിലും സര്‍വ്വീസ് നടത്തും. ഇതിനൊപ്പം ട്രെയിന്‍ നമ്പര്‍ 07175 സെക്കന്തരാബാദ്- കൊല്ലം സ്‌പെഷ്യല്‍ ജനുവരി 2,9, 16 തിയതികളിലും ട്രെയിന്‍ നമ്പര്‍ 07176 സെക്കന്തരാബാദ് - കൊല്ലം - സ്‌പെഷ്യല്‍ ജനുവരി 4, 11, 18 തിയതികളിലും സര്‍വ്വീസ് നടത്തും.
 
കൂടാതെ ട്രെയിന്‍ നമ്പര്‍ 07183 നരസാപൂര്‍ - കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 15, 22 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07184 കൊല്ലം-നരസാപൂര്‍ സ്‌പെഷ്യല്‍ ജനുവരി 17, 24 തിയതികളിലും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07181 ഗുണ്ടൂര്‍- കൊല്ലം സ്‌പെഷ്യല്‍ ജനുവരി 4,11,18 തിയതികളിലും, ട്രെയിന്‍ നമ്പര്‍ 07182 കൊല്ലം കാക്കിനാട സ്‌പെഷ്യല്‍ ജനുവരി 06 നും സര്‍വ്വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 07179 കാക്കിനട ടൗണ്‍ കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി ഒന്നിനും, 8 നും സര്‍വീസ് നടത്തും.
 
ഇത് കൂടാതെ ട്രെയിന്‍ നമ്പര്‍ 07180 കൊല്ലം ഗുണ്ടൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജനുവരി 3നും 10 നും സര്‍വ്വീസ് നടത്തും. ഈ പ്രത്യേക ട്രെയിനുകള്‍ക്ക് പ്രധാന സ്റ്റേഷനുകളിലാവും സ്റ്റോപ്പ് ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; കുട്ടമ്പുഴയിൽ നാട്ടുകാരുടെ പ്രതിഷേധം

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത ലേഖനം
Show comments