Webdunia - Bharat's app for daily news and videos

Install App

ദേശാഭിമാനിയില്‍ നിന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ രാജിവെച്ചു

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പാർട്ടി പത്രത്തിൽ നിന്ന് ശ്രീജിത്ത് രാജിവച്ചു

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (10:52 IST)
ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെ കെ ശ്രീജിത്ത് പാര്‍ട്ടിപത്രത്തി നിന്ന് രാജിവെച്ചു. ഇമെയിലിലാണ് രാജിക്കത്ത് അയച്ചത്.  പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തിന് പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്. സര്‍ക്കാറിനും പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ചാണ് ശ്രീജിത്തി‌നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോഴിക്കോട് വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെതായിരുന്നു ഈ തീരുമാനം.

 
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് വിഷമം ഉണ്ടെന്ന്  ശ്രീജിത്ത് പറഞ്ഞിരുന്നു. കുടുംബം നടത്തിയ സമരം പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരായിരുന്നില്ലെന്നും ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് നീതിനിഷേധമുണ്ടായി. അതിനെതിരെയാണ് താന്‍ പോരാടിയതെന്നും  കെ കെ ശ്രീജിത്ത്  പറഞ്ഞു.

ശ്രീജിത്തിനെ പുറത്താക്കി വണ്ണാര്‍കണ്ടി ബ്രാഞ്ച് കമ്മിറ്റി എടുത്ത തീരുമാനം വളയം ലോക്കല്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 1996 മുതല്‍ ബ്രാഞ്ച് അംഗമാണ് കെ കെ  ശ്രീജിത്. ജിഷ്ണു കേസില്‍ ഡിജിപി ഓഫിസിന് മുന്നില്‍ നടത്തിയ സമരം സര്‍ക്കാരിന് തിരിച്ചടിയായ ഘട്ടത്തിലാണ് പാര്‍ട്ടിയുടെ ഈ നടപടി ഉണ്ടായത്. ദേശാഭിമാനി നാദാപുരം ലേഖകനായിരുന്ന ശ്രീജിത്ത് കുറെക്കാലമായി വടകര ബ്യൂറോയിലായിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments