Webdunia - Bharat's app for daily news and videos

Install App

കൈയേറ്റം അവസാനിക്കില്ല; സബ്കളക്ടര്‍ ശ്രീറാമിനെ സ്ഥലംമാറ്റി - നാല്​ വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍​

സബ്കളക്ടര്‍ ശ്രീറാമിനെ സ്ഥലംമാറ്റി

Webdunia
ബുധന്‍, 5 ജൂലൈ 2017 (14:09 IST)
കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത മൂന്നാർ ദേവികുളം സബ്​കലക്​ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എം​ബ്​ളോയ്​മ​​ന്റ്​ ആൻറ്​ ട്രെയിനിങ്​ ഡയറക്​ടറായാണ്​ പുതിയ നിയമനം. മാനന്തവാടി സബ്കളക്ടറെ ദേവികുളം  സബ്​കലക്​ടറായി നിയമിച്ചു.

ഇന്ന്​ ചേർന്ന മന്ത്രിസഭാ യോഗമാണ്​ ശ്രീറാമിനെ സ്ഥലം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. നാല്​ വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നുവെന്നാണ് സര്‍ക്കാര്‍​ വിശദീകരണം.

മൂന്നാർ കൈയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുത്ത ശ്രീരാമിനെ സ്ഥലം മാറ്റാൻ സിപിഎം ജില്ലാ നേതൃത്വത്തിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക ഇടതുനേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകുകയും ചെയ്തിരുന്നു.

കൈയേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാമിനെതിരെ രാഷ്ട്രീയ കക്ഷികൾക്കിടെ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനമെടുത്തതെന്നാണ് വിവരം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments