Webdunia - Bharat's app for daily news and videos

Install App

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം, ചരിത്രമെഴുതി സർക്കാർ സ്കൂളുകൾ

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു

Webdunia
വെള്ളി, 5 മെയ് 2017 (14:16 IST)
എസ് എസ് എല്‍ സി, ടി എച്ച് എസ് എല് സി, എ എച്ച് എസ് എല് സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 20,967 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 

20,967 വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട റവന്യൂ ജില്ലയ്ക്ക് ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് വയനാടി(86.65%)നും ലഭിച്ചു. 1174 സ്കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ സാധിച്ചു. ഇതിൽ 405 എണ്ണം സർക്കാർ സ്കൂളുകളാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 
 
അതേസമയം വിജയ ശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞു. 96.95 % ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലാണ് ഏറ്റവും അധികം വിദ്യാർത്ഥിനികൾ വിജയിച്ചത്. മെയ് 22 മുതൽ 26വരെയാണ് സേ പരീക്ഷ നടക്കുകയെന്നും മന്ത്രി അറിയിച്ചു. 
 
ഫലം ലഭ്യമാകുന്ന വെബ്സെറ്റുകൾ:
 
result.kerala.gov.in
keralapareekshabhavan.in
www.results.itschool.gov.in
www.education.kerala.gov.in

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക'; പൊലീസിന്റെ 'ലോക്കില്‍' ബോബി അസ്വസ്ഥന്‍

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

അടുത്ത ലേഖനം
Show comments