സ്റ്റേഷനറി കടകൾക്ക് ജൂൺ 11ന് മാത്രം പ്രവർത്തിക്കാൻ അനുമതി, 12,13 തീയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (19:43 IST)
സംസ്ഥാനത്ത് ലോക്ക്‌ഡൗൺ അവസാനിക്കുന്നതിന് മുൻപുള്ള 12,13 തീയതികളിൽ കർശന നിയന്ത്രണത്തോടെ സമ്പൂർണ ലോക്ക്‌ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപന തോത് പ്രതീക്ഷിച്ച നിലയിൽ കുറയാത്തതിനെ തുടർന്നാണ് ലോക്ക്‌ഡൗൺ 16‌വരെ നീട്ടിവെച്ചത്.
 
ലോക്ക്‌ഡൗൺ നീട്ടിയതോടെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പരീക്ഷകൾ എല്ലാം തന്നെ 16ന് ശേഷം മാത്രമെ ആരംഭിക്കുകയുള്ളു.അവശ്യ വസ്‌തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ ജൂൺ 16 വരെ പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ,വെള്ളി തീയതികൾ പ്രവർത്തിക്കും.
 
സ്റ്റേഷനറി,ജ്വല്ലറി,പാദരക്ഷകളുടെ ഷോറൂം,തുണിക്കടകൾ,ഒപ്‌റ്റിക്കൽസ് എന്നിവയ്ക്ക് ജൂൺ 11 ഒരു ദിവസം മാത്രം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാൻ അനുവദിക്കും. വാഹനഷോറൂമുകൾ,മെയിന്റനൻസ് വർക്കുകൾ എന്നിവ 11ന് തുറന്ന് പ്രവർത്തിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാഭമുണ്ടാക്കാനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവര്‍ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരിക്കാത്തത് വിവാദങ്ങള്‍ ഭയന്നല്ലെന്ന് ആര്യ രാജേന്ദ്രന്‍

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍: കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments