Webdunia - Bharat's app for daily news and videos

Install App

Street Dog Bitten: ഒരു മാസം മുന്‍പ് മുഖത്ത് തെരുവുനായയുടെ കടിയേറ്റ സ്ത്രീ മരിച്ചു; എല്ലാ വാക്‌സിനും എടുത്തിരുന്നെന്ന് ബന്ധുക്കള്‍

കഴിഞ്ഞ മാസം 21 നാണ് വീടിനു അടുത്തുള്ള വയലില്‍ വെച്ച് ചന്ദ്രികയുടെ മുഖത്ത് പട്ടി കടിച്ചത്

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (08:31 IST)
ഒരു മാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഇവര്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും സ്ത്രീയുടെ രക്ത സാംപിളുകള്‍ കൂടുതല്‍ വിദഗ്ധമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്തിമ പരിശോധനഫലം വന്നാല്‍ മാത്രമേ പേവിഷബാധയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. 
 
കഴിഞ്ഞ മാസം 21 നാണ് വീടിനു അടുത്തുള്ള വയലില്‍ വെച്ച് ചന്ദ്രികയുടെ മുഖത്ത് പട്ടി കടിച്ചത്. എട്ടോളം പേര്‍ക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്ത് കടിയേറ്റതാണ് ചന്ദ്രികയുടെ അവസ്ഥ ഗുരുതരമാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 
 
പത്ത് ദിവസം മുന്‍പാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചന്ദ്രികയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പേവിഷബാധ ലക്ഷണങ്ങള്‍ ചന്ദ്രിക കാണിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് ചന്ദ്രിക മരിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ കേന്ദ്രം

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണം; എക്‌സിന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം

ഒടുവില്‍ ഇന്ത്യ യാചിച്ചു, സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ജയിച്ചു; നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം

അടുത്ത ലേഖനം
Show comments