Webdunia - Bharat's app for daily news and videos

Install App

ഹർത്താൽ തുടങ്ങി; കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ്, സുരക്ഷ ശക്തമാക്കി പൊലീസ്

ഹർത്താൽ തുടങ്ങി; കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ്, സുരക്ഷ ശക്തമാക്കി പൊലീസ്

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:18 IST)
ശബരിമല സ്‌ത്രീപ്രവേശനം സംബന്ധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ. തുലാമാസ പൂജയ്‌ക്കായി ഇന്നലെ ശബരിമല തുറന്നതോടെ സ്‌ത്രീകൾ ഉൾപ്പെടെ നിരവധിപേർ മലകയറാൻ എത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ പലരും മടങ്ങിപ്പോകുകയായിരുന്നു. പമ്പയിലും നിലയ്‌ക്കലിലുമാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്.
 
പ്രതിഷേധ സൂചകമായി നടത്തുന്ന ഹർത്താലിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ് ഉണ്ടാകുകയും ചെയ്‌തു. കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ കോഴിക്കോട് സ്‌കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. അതേസമയം, തിരുവനന്തപുരത്ത് കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
 
നിലവിൽ ശബരിമലയിൽ ഇലവുങ്കൽ‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളിൽ നിരോധാജ്ഞയുണ്ട്. എന്നാൽ തീർത്ഥാടകർക്ക് ഇത് ബാധകമായിരിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇന്ന്  രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താൽ‍. ശബരിമല കർമസമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ 2017 മുതല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍

ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ ഉടമയേയും ജീവനക്കാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

മനഃസാക്ഷിയില്ലെ, മന്ത്രി വായടയ്ക്കണം, മരിച്ച കുട്ടിയെ കുറ്റവാളിയാക്കി, രൂക്ഷവിമർശനവുമായി വി ഡി സതീശൻ

ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പള്ളി തകര്‍ന്നു; മാപ്പ് പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments