Webdunia - Bharat's app for daily news and videos

Install App

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

അഭിറാം മനോഹർ
ഞായര്‍, 6 ജൂലൈ 2025 (16:54 IST)
സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ 8 മുതല്‍ 10 വരെ ക്ലാസുകളിലെ പഠനസമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9:45ന് ആരംഭിച്ച് വൈകീട്ട് 4:15 വരെയായിരിക്കും പുതുക്കിയ പ്രവര്‍ത്തനസമയം.
 
പുതുക്കിയ മെനു അനുസരിച്ച് സ്‌കൂള്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചകചിലവ് വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യവും ചര്‍ച്ച ചെയ്ത് തീരുമാനിക്കും.അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളും ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, വി എച്ച് എസ് ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിച്ച് സ്ഥലം മാറ്റം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇന്ത്യ നിൽക്കേണ്ടത് റഷ്യയ്ക്കൊപ്പമല്ല, യുഎസിനൊപ്പം, പുട്ടിനും ഷിയ്ക്കും ഒപ്പമുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാവഹമെന്ന് പീറ്റർ നവാരോ

Onam Weather Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഓണം നനയും

തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ പറഞ്ഞു, പക്ഷേ ഏറെ വൈകി ഇനി കാര്യമില്ല: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments