Webdunia - Bharat's app for daily news and videos

Install App

കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

മുഖ്യ പ്രതി തൂങ്ങിമരിച്ച നിലയിൽ

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (12:37 IST)
കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഒറ്റശേഖരമംഗലം ഇടവാൽ  നാറാണത്ത് കാലത്തിൻകര വീട്ടിൽ പരേതനായ മുരുകൻ ആശാരിയുടെ മകൻ അരുണിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തിലെ മൂന്നാം പ്രതിയാണ് മരിച്ച  സുബിൻ .
 
കിളിരൂർ പണയം കാരുണ്യയിൽ സുരേഷ് കുമാറിന്റെ മകനാണ് തൂങ്ങിമരിച്ച സുബിൻ. അരുണിന്റെ കൊലപാതകത്തിന് ശേഷം സുബിനും കേസിലെ അഞ്ചാം പ്രതി കല്ലിമൂട് കാശാരോഡ് സ്വദേശി അഭിലാഷും ഒളിവിൽ കഴിയുകയായിരുന്നു. ഇവർ ഇരുവരും   മധുരയിലെ ശ്രീറാം ലോഡ്ജിൽ  കഴിയവെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. 
 
സുബിൻ തൂങ്ങിമരിച്ചപ്പോൾ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയിൽ അഭിലാഷ് കയറു പൊട്ടി നിലത്ത് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അഭിലാഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.  
 
എന്നാൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന ആധാർ കാർഡ് കണ്ടെടുത്തപ്പോൾ  ഇവർ വ്യാജ മേൽവിലാസം നൽകിയാണ് മുറിയെടുത്തതെന്ന് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും കൊലക്കേസ് പ്രതികളാണെന്ന് കണ്ടെത്തിയത്. 
 
മധുര പോലീസ് വെള്ളറട പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആര്യങ്കോട് എസ.ഐ ശാന്തകുമാരൻ നായരും സംഘവും മധുരയിലെത്തിയിട്ടുണ്ട്. കൊലചെയ്യപ്പെട്ട അരുണിന്റെ സഹോദരീ ഭർത്താവ് വർണ്ണൻ  ഉൾപ്പെടെയുള്ള മറ്റു പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. 
 
 

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments